ജാതിമരം

ക്ഷിണേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഒരു നിത്യഹരിത സുഗന്ധവിളയും വൃക്ഷവുമാണ്‌ ജാതി(Myristica fragrans). ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളാണ്‌ ജാതിമരത്തിൽ നിന്നും ലഭിക്കുന്ന “ജാതിക്കയും ജാതിപത്രിയും

ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തേക്കൂടാതെ തമിഴ് നാട്,കർണ്ണാടകം, ഗോവ ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആന്തമാൻ ദ്വീപുകൾ എന്നിവിടങ്ങളിലും ജാതി കൃഷി ചെയ്യുന്നുണ്ട്.

Nutmeg on Tree

വളരെയധികം തണൽ ആവശ്യമുള്ള സസ്യമാണ്‌ ജാതി. അതിനാൽ തനിവിളയെക്കാൾ മിശ്രവിളയായിട്ടാണ്‌ കേരളത്തിൽ പൊതുവേ ജാതി കൃഷി ചെയ്യുന്നത്. ഏകദേശം 20 മീറ്ററിൽ കൂടുതൽ പൊക്കത്തിൽ വളരുന്ന സസ്യമാണ്‌ ജാതി. ഈ ചെടിയുടെ പ്രധാന സവിശേഷത‍ ഇതിൽ ആൺ മരവും പെൺ മരവും വെവ്വേറെയാണ്‌ കാണപ്പെടുന്നത്. ഇതിൽ ആൺ ചെടികൾക്ക് കായ് ഫലം ഇല്ല. പെൺ മരമാണ്‌ ആൺ മരത്തിൽ നിന്നും പരാഗണം വഴി ഫലം തരുന്നത്.

നല്ലയിനം കാട്ടുജാതി മരങ്ങൾ മാത്രം ഉള്ള ജാതിവനക്കാടുകൾ മെസ്റ്റരിക്ക ചതുപ്പ് (Myristica swamps)എന്ന പേരിൽ അറിയപ്പെടുന്നു. ഇത്തരം വനങ്ങൾ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ വനങ്ങളിലും കർണ്ണാടകയിലെ ചില പ്രദേശങ്ങളിലും കാണപ്പെടുന്നു. ഈ മേഖലകളിൽ കണ്ടെത്തിയിട്ടുള്ള ജാതി ഇനങ്ങളാണ്‌ കൊത്തപ്പൈൻ, അടയ്ക്കാപ്പൈൻ, ചോരപ്പാലി, ഉണ്ടപ്പൈൻ, പശുപാശി (പത്തിരി) തുടങ്ങിയവ. ഇവയുടെ കായകൾക്ക് ഓറഞ്ച്, മഞ്ഞ, കടും ചുവപ്പ് എന്നീ നിറങ്ങളിൽ ജാതി പത്രികളും നീണ്ടോ ഉരുണ്ടതോ ആകൃതിയിലുള്ള കായകളും കാണപ്പെടുന്നു.

കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള ജാതി ഇനമാണ്‌ വിശ്വശ്രീ. മഹാരാഷ്ട്രയിലെ കൊങ്കൺ കൃഷി വിദ്യാപീഠത്തിന്റെ ജാതി ഇനങ്ങളാണ്‌ കൊങ്കൺ സുഗന്ധയും കൊങ്കൺ സ്വാദും. ഇവയെക്കൂടാതെ ജാതികർഷകനായ കോഴിക്കോട് കല്ലാനോട് കടുകമ്മാക്കൽ സജി മാത്യു വികസിപ്പിച്ചെടുത്ത നോവ എന്നയിനം ജാതിയും നിലവിലുണ്ട്.

ഇവിടെ നൽകിയിരിക്കുന്ന വിവരണങ്ങൾ CC-BY-SA-3.0 അനുമതിപ്രകാരം ആർക്കും എവിടേയും ഉപയോഗിക്കാവുന്നതാണ്.

http://wp.me/p2Flz9-28

Advertisements

2 thoughts on “ജാതിമരം

  1. ഈ മരത്തിൽ നിന്നാണോ നായന്മാരും തീയ്യന്മാരും നമ്പൂരിച്ചന്മാരും ആശാരിയും കൊല്ലനും പറയനും പുലയനും അങ്ങനെ ഇന്നുകാണുന്ന ഈ ജാതിയായ ജാതിയൊക്കെ ഉണ്ടായത്?

    • രാജേഷ് മുകളിൽ പറഞ്ഞിരിക്കുന്നവ മാത്രമല്ല. മറ്റെല്ലാ ജാതികളും ഉണ്ടായത് ഇതിൽ നിന്നുമാണ്.. പക്ഷേ എല്ലാം ഹൈബ്രീഡ് ഇനങ്ങളാ…. വലിയ ഗുണമൊന്നും ഇല്ല….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w